കേരളം

kerala

By

Published : Jan 29, 2020, 11:29 PM IST

ETV Bharat / state

ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കലാണ് സിഎഎയുടെ ലക്ഷ്യമെന്ന് എ. ജയശങ്കർ

ഭരണ പരജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യമെന്ന് അഡ്വ. എ. ജയശങ്കർ.

അഡ്വ. എ.ജയശങ്കർ.  എറണാകുളം  യു.ഡി. വൈ. എഫ്  സെക്കുലർ മാർച്ച്  CA Jayashankar  ernakulam  udyf  secular march udyf
ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കലാണ് സിഎഎയുടെ ലക്ഷ്യമെന്ന് എ.ജയശങ്കർ

എറണാകുളം: ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കാനും കലാപം സൃഷ്‌ടിക്കാനുമുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിക്ക് പിന്നിലെന്ന് അഡ്വ. എ. ജയശങ്കർ. പല്ലാരിമംഗലത്ത് യു.ഡി.വൈ.എഫ് സംഘടിപ്പിച്ച സെക്കുലർ മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കലാണ് സിഎഎയുടെ ലക്ഷ്യമെന്ന് എ.ജയശങ്കർ

പരീക്കണ്ണി യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ ജോയി മാറാച്ചേരി ജാഥ ഫ്ലാഗ് ഓഫ് ചെയ്‌തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മൊയ്‌തു ദേശീയ പതാകയേന്തി ജാഥ നയിച്ചു. യു.ഡി.എഫ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. എം.എം അൻസാർ അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details