കേരളം

kerala

ETV Bharat / state

ആത്മഹത്യ ഭീഷണിയുമായി വ്യവസായി മരത്തിന് മുകളില്‍; നാല് മണിക്കൂറിന് ശേഷം താഴെയിറക്കി - വ്യവസായി

വൈദ്യുതി ബന്ധം വിഛേദിച്ചതിനെതിനെ തുടർന്നാണ് ആത്മഹത്യാ ഭീഷണി

ഭീഷണി മുഴക്കി

By

Published : Jun 29, 2019, 11:29 AM IST

Updated : Jun 29, 2019, 3:25 PM IST

കൊച്ചി:അങ്കമാലിയിൽ കെ.എസ്.ഇ.ബി ഓഫിസിന് മുമ്പിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വ്യവസായിയെ അധികൃതര്‍ അനുനയിപ്പിച്ച് താഴെയിറക്കി.

ആത്മഹത്യ ഭീഷണിയുമായി വ്യവസായി മരത്തിന് മുകളില്‍; നാല് മണിക്കൂറിന് ശേഷം താഴെയിറക്കി

അങ്കമാലിയിലെ വ്യവസായി എം പ്രസാദിനെയാണ് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കെ എസ് ഇ ബി അധികൃതരും റവന്യു അധികൃതരും പൊലീസുദ്യോഗസ്ഥരും ചര്‍ച്ച നടത്തി താഴെയിറക്കിയത്. നാല് ലക്ഷത്തോളം രൂപ വൈദ്യുതി ബില്ലിനത്തില്‍ ഇയാള്‍ കുടിശ്ശിക വരുത്തിയതിനെ തുര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ബില്‍ കുടിശ്ശിക അടക്കാമെന്ന വ്യവസ്ഥയില്‍ പ്രസാദിന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.

Last Updated : Jun 29, 2019, 3:25 PM IST

ABOUT THE AUTHOR

...view details