എറണാകുളം: കൊവിഡ് രോഗമുക്തനായ ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീല്‍ ആശുപത്രി വിട്ടു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു . കൊവിഡിനെ അതിജീവിച്ചാണ് ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കൊവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ആശുപത്രി വിട്ടു - ലോപിനാവിർ കോമ്പിനേഷൻ
സംസ്ഥാന മെഡിക്കൽ ബോർഡിൻ്റെ അനുമതിയോടെ ഇയാൾക്ക് ആൻ്റി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ എന്നിവ നല്‍കിയിരുന്നു
കഴിഞ്ഞ മാർച്ച് 15നാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് 57 കാരനായ ബ്രയാനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നുമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരമായ ന്യുമോണിയ ബാധിച്ച ബ്രയാൻ്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. രക്തത്തിൽ ഓക്‌സിജൻ്റെ അളവ് കുറവായിരുന്നു. തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിൻ്റെ അനുമതിയോടെ ഇയാൾക്ക് ആൻ്റി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ എന്നിവയുടെ പരീക്ഷണം നടത്തി. മരുന്നുകൾ നൽകി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ പുരോഗമിച്ചു. ഏഴ് ദിവസമായപ്പോൾ ന്യൂമോണിയ കുറഞ്ഞു . ഇതോടെ പനിയും കുറഞ്ഞു. കൊവിഡ് പരിശോധനാഫലവും നെഗറ്റീവായി. തുടർന്നാണ് ആശുപത്രി വിട്ടത് .