കേരളം

kerala

ETV Bharat / state

ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു

ബോട്ട് യാത്രയ്ക്ക് ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് നിരക്ക്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബോട്ട് യാത്ര അനുവദിച്ചിരിക്കുന്നത്.

By

Published : Jan 3, 2020, 11:28 PM IST

Updated : Jan 4, 2020, 1:56 AM IST

Boating restarted in Bhoothathankettu  ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു  Bhoothathankettu  ഭൂതത്താൻകെട്ട്
ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു

എറണാകുളം: ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു. മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമായ ഭൂതത്താൻകെട്ടിൽ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.

ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു
തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി, നേര്യമംഗലം എന്നീ പ്രദേശങ്ങളിലേക്കാണ് ബോട്ട് യാത്ര നടത്തുന്നത്. ദേശാടനപക്ഷികൾ, മ്ലാവ്, ആന തുടങ്ങിയ ജീവികളെ യാത്രയിലുടനീളം കാണാൻ സാധിക്കും. ബോട്ട് യാത്രയ്ക്ക് ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് നിരക്ക്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബോട്ട് യാത്ര അനുവദിച്ചിരിക്കുന്നത്.
Last Updated : Jan 4, 2020, 1:56 AM IST

ABOUT THE AUTHOR

...view details