കേരളം

kerala

ETV Bharat / state

വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി - boat accident ernakulam

രണ്ട് വള്ളങ്ങളിലായി നാല് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു

വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി  മത്സ്യത്തൊഴിലാളികളെ കാണാതായി  വള്ളം മറിഞ്ഞു  boat accident ernakulam  boat accident
വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

By

Published : Aug 5, 2020, 10:59 AM IST

Updated : Aug 5, 2020, 2:23 PM IST

എറണാകുളം: എളങ്കുന്നപ്പു‍ഴയില്‍ വളളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഒരാൾ നീന്തി രക്ഷപ്പെട്ടു. നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍, പൂക്കാട് സ്വദേശി സിദ്ധാര്‍ത്ഥന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സാജു നീന്തി രക്ഷപ്പെട്ടു. കാണാതായവര്‍ക്കുളള തിരച്ചില്‍ എയര്‍ ഫോ‍ഴ്‌സിന്‍റെയും സ്‌കൂബാ ടീമിന്‍റെയും നേതൃത്വത്തിൽ തുടരുകയാണ്.

വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

മീന്‍ പിടിക്കുന്നതിനായി വേലിയിറക്ക സമയത്ത് ഊന്നിവല കെട്ടാന്‍ കായലില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രണ്ട് വള്ളങ്ങളില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. രാത്രി കാറ്റ് ശക്തമായതോടെ രണ്ട് വള്ളം മറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പ്രതികൂല കാലാവസ്ഥയായതിനാല്‍ മറ്റ് മൂന്ന് പേര്‍ക്കും നീന്തി കയറാനായില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാവിലെ ഏ‍ഴരയോടെ ഫയര്‍ഫോ‍ഴ്‌സും, സ്‌കൂബാ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

Last Updated : Aug 5, 2020, 2:23 PM IST

ABOUT THE AUTHOR

...view details