കേരളം

kerala

ETV Bharat / state

ബിജെപി  - കോൺഗ്രസ് നേതൃത്വങ്ങൾ യാക്കോബായാ സഭാ നേതൃത്വവുമായി ചർച്ച നടത്തും - മിസോറാം ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ള

യമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് സഭാ നേതൃത്വത്തെ അനുനയിപ്പിച്ച് കൂടെ നിർത്തുകയാണ് കോൺഗ്രസ് നേതാക്കളുടെ സന്ദർശന ലക്ഷ്യം.

BJP Congress leadership  ബിജെപി കോൺഗ്രസ് നേതൃത്വങ്ങൾ  യാക്കോബായാ സഭാ നേതൃത്വവുമായി ചർച്ച നടത്തും  Jacobite Church leadership  മിസോറാം ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ള  യാക്കോബായ സഭ
ബിജെപി കോൺഗ്രസ് നേതൃത്വങ്ങൾ യാക്കോബായാ സഭാ നേതൃത്വവുമായി ചർച്ച നടത്തും

By

Published : Jan 29, 2021, 9:56 AM IST

എറണാകുളം:കോൺഗ്രസ് നേതാക്കളും മിസോറാം ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയും യാക്കോബയാ സഭാ നേതൃത്വവുമായി ഇന്ന് ചർച്ച നടത്തും. മലങ്കര സഭാ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ മുൻ ശ്രീധരൻ പിള്ളയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അദ്ദേഹം യാക്കോബായാ സഭാ ആസ്ഥാത്ത് എത്തുന്നത്.

ഉച്ചയ്ക്ക് ശേഷം പുത്തൻകുരിശിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും യാക്കോബയാ സഭാ നേതാക്കളെ കാണുന്നത്. ബസേലിയസ് തോമസ് പ്രഥമൻ ബാവയുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ ഇടത് മുന്നണിക്ക് അനുകൂലമായ നിലപാടായിരുന്നു യാക്കോബയാ സഭാ സ്വീകരിച്ചത്. ഈയൊരു സാഹചര്യത്തിൽ നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് സഭാ നേതൃത്വത്തെ അനുനയിപ്പിച്ച് കൂടെ നിർത്തുകയാണ് കോൺഗ്രസ് നേതാക്കളുടെ സന്ദർശന ലക്ഷ്യം.

മലങ്കര സഭാ പ്രശ്നത്തിൽ ഇടത് സർക്കാർ തങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന നിലപാടാണ് യാക്കോബായ സഭയ്ക്കുള്ളത്. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് വിട്ട് നൽകണമെന്ന കോടതി വിധിക്കെതിരെ നിയമ നിർണം നടത്തണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം.

നിയമ നിർമാണം ആവശ്യപ്പെട്ട് യാക്കോബായാ സഭാ നടത്തിവരുന്ന അനിശ്ചികാല സമരം തിരുവനന്തപുരത്ത് തുടരുകയാണ്. ഈ ആവശ്യം തന്നെയായിരിക്കും സഭാനേതൃത്വം കോൺഗ്രസ് നേതാക്കളോടും ഉന്നയിക്കുക.

ABOUT THE AUTHOR

...view details