കേരളം

kerala

ETV Bharat / state

ബിഷപ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു - passed away

മധ്യപ്രദേശിലെ സത്ന രൂപതയുടെ മുന്‍ ബിഷപ്പായിരുന്നു മാര്‍ എബ്രഹാം മറ്റം

ബിഷപ്പ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു

By

Published : Apr 16, 2019, 4:47 PM IST

കൊച്ചി: സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സത്ന രൂപതയുടെ പ്രഥമ ബിഷപ് എബ്രഹാം മറ്റം അന്തരിച്ചു. 98 വയസ്സായിരുന്നു. 1968 മുതല്‍ സത്ന രൂപതയുടെ അപ്പസ്തോലിക് എക്സാര്‍ക്ക് ആയിരുന്ന മാര്‍ എബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബറില്‍ അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചു.

പാലാ നരിയങ്ങാനം സ്വദേശിയാണ് ബിഷപ് എബ്രഹാം മറ്റം. 1922 നവംബര്‍ 21 നാണ് ജനനം. എറണാകുളം ഇടപ്പള്ളിയില്‍ വിന്‍സെന്‍ഷ്യല്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.

ABOUT THE AUTHOR

...view details