ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. പട്യാല സ്വദേശികളായ ജൊഗീന്ദർ സിംഗ്, രാജപ്രീത സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ. ഇവരെ പഞ്ചാബ് പൊലീസിന് കൈമാറുമെന്ന് കൊച്ചി പൊലീസ് കമ്മിഷ്ണർ അറിയിച്ചു.
ബിഷപ്പിന്‍റെ സഹായിൽ നിന്ന് പണം തട്ടിയ കേസിൽ പൊലീസുകാർ അറസ്റ്റിൽ - ബിഷപ്പിന്‍റെ സഹായിൽ നിന്ന് പണം തട്ടിയ കേസ്
ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയിൽ നിന്ന് രേഖകളില്ലാത്ത പണം പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ ഫാദർ ആന്‍റണി മാടശ്ശേരി പരാതി നൽകിയിരുന്നു
പണം തട്ടിയ കേസിൽ രണ്ട് എ എസ് ഐമാർ കൊച്ചിയിൽ അറസ്റ്റിൽ
ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയിൽ നിന്ന് കഴിഞ്ഞ മാസമാണ് രേഖകളില്ലാത്ത പണം ചാക്കിൽ കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തിയത്. ഇതിൽ വ്യാജ കറൻസികളും ഉണ്ടായിരുന്നു. പിടിച്ചെടുത്ത പണത്തില്‍ 9 കോടി 66 ലക്ഷം രൂപ മാത്രമാണ് എൻഫോഴ്സ് മെന്‍റിന് നൽകിയതെന്ന പരാതിയുമായി ആന്‍റണി മാടശ്ശേരി രംഗത്തെത്തിയിരുന്നു.6 കോടി 66 ലക്ഷം പൊലീസ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.ഈ പരാതിയിൽ രണ്ട് എ എസ് ഐമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു