കേരളം

kerala

Biju Sopanam Shivani Starrer Rani Movie ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന 'റാണി', ഒക്ടോബർ ആറിന് തിയേറ്ററുകളിലേക്ക്

By ETV Bharat Kerala Team

Published : Sep 26, 2023, 10:44 AM IST

Biju Sopanam Rani Movie Release Update : ഫാമിലി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിസാമുദ്ദീന്‍ നാസറാണ് സംവിധാനം ചെയ്യുന്നത്.

Biju Sopanam Shivani Starrer Rani Movie Release  Biju Sopanam Shivani Starrer Rani Movie  Rani Movie Release  Biju Sopanam Shivani  Biju Sopanam Shivani Movie  Rani Movie Release date  ബിജു സോപാനം  ശിവാനി  ബിജു സോപാനം ശിവാനി റാണി സിനിമ  റാണി സിനിമ റിലീസ് തിയതി  ഉപ്പും മുളകും  മലയാള സിനിമ  മോളിവുഡ്
Rani Movie

എറണാകുളം:'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. സിനിമ ഒക്ടോബർ ആറിന് തിയേറ്റർ റിലീസിനെത്തും. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയ്‌ൻമെൻ്റ്സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമിച്ച് നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

Rani Movie

ഫാമിലി എന്‍റര്‍ടെയ്‌നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ് ദിവാകർ, നിസാമുദ്ദീൻ നാസർ എന്നിവരുടേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകർ, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ.

Rani Movie

അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി.ഉണ്ണികൃഷ്‌ണൻ ആണ്. ഹൈ ഹോപ്‌സ്‌ ഫിലിം ഫാക്‌ടറി ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, വിനീത, ദിയകൃഷ്ണ.

Rani Movie

ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കൻ്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജർ: ജെയ്സൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: ഓപ്പോയ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ് ബ്രൂ & മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Rani Movie

ABOUT THE AUTHOR

...view details