എറണാകുളം: സംസ്ഥാനത്തെ ബാർബർ, ബ്യൂട്ടീഷൻ തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ മേഖലയെ ആശ്രയിക്കുന്ന പതിനായിരങ്ങൾ കനത്ത പ്രതിസന്ധിയിലാണ്. മരുന്നിനും ഭക്ഷണത്തിനും പോലും പണമില്ല. ബാർബർ ഷോപ്പുകൾ തുറക്കണോ വേണ്ടയോ എന്ന ചർച്ചമാത്രമാണ് നടക്കുന്നത്. തൊഴിലാളികളെ പരിഗണിക്കുന്നില്ലെന്നും ഈ മേഖലയെ ആശ്രയിക്കുന്നവർ കുറ്റപ്പെടുത്തുന്നു.
ബാർബർ, ബ്യൂട്ടീഷൻ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം - പ്രത്യേക പാക്കേജ്
വീടുകളിലെത്തി മുടിവെട്ടാമെന്ന സർക്കാർ നിലപാട് സ്വീകാര്യമല്ല. വീടുകളിലെത്തി ജോലി ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ
വീടുകളിലെത്തി മുടിവെട്ടാമെന്ന സർക്കാർ നിലപാട് സ്വീകാര്യമല്ല. വീടുകളിലെത്തി ജോലി ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.ഇ ബഷീർ അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ വ്യാപാര മേഖലകളും സജീവമായാലും ബാർബർ-ബ്യൂട്ടീഷ്യൻസ് മേഖലയിൽ പ്രതിസന്ധി തുടരാനാണ് സാധ്യത. ബാർബർ ഷോപ്പുകൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ അനുവാദം നൽകാത്തതിൽ ആശങ്കയുണ്ട്. മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും ബാർബർ- ബൂട്ടീഷ്യൻസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ദിവസേന ലഭിക്കുന്ന തുകയാണ് ബാർബർഷോപ്പ് ഉടമകളുടെ വരുമാനം. ലോക്ക് ഡൗണിൽ പ്രവർത്തിക്കാനാകാത്തതിനാൽ വാടക, വൈദ്യുത ചാർജ് തുടങ്ങിയ ചിലവുകൾ പോലും നടത്താനാകുന്നില്ലെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. അനിൽ ബിശ്വാസ് ചൂണ്ടികാണിച്ചു. അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് കേരള സ്റ്റേറ്റ് ബാർബർ ബൂട്ടീഷ്യൻസ് അസോസിയേഷൻ.