എറണാകുളം: ബാര്‍ കോഴയാരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം. എഡിറ്റ് ചെയ്‌ത സി ഡി തെളിവായി ഹാജരാക്കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. പരാതി സ്വീകരിക്കാൻ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിക്കൊപ്പം തെളിവായി ബാറുടമകളുടെ യോഗത്തിന്‍റെ ശബ്‌ദ രേഖയടങ്ങുന്ന സി.ഡിയും ഹാജരാക്കിയിരുന്നു. സി.ഡി എഡിറ്റ് ചെയ്‌തതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ബാർകോഴ കേസ്; ബിജു രമേശിനെതിരെ തുടര്‍നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ് - highcourt latest news
വ്യാജ സി.ഡി ഹാജരാക്കിയ സംഭവത്തില്‍ നടപടിയെടുക്കാൻ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് വിധി.
തുടര്‍ന്ന് ബിജു രമേശിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് പ്രേമചന്ദ്രന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജ തെളിവുകള്‍ ഹാജരാക്കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 193 വകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. എന്നാല്‍ പരാതി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതി തയ്യാറായില്ല. ആവശ്യമെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി.