എറണാകുളം:സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി തീർപ്പാക്കി. നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. കോടതിയെ അപമാനിക്കുന്ന രീതിയില്‍ ഇനി പ്രസ്‌താവനകളുണ്ടാവില്ലെന്നും ബൈജു രേഖമൂലം കോടതിയെ അറിയിച്ചു.
നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യ കേസ് തീര്‍പ്പാക്കി
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്‌ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോടതിയലക്ഷ്യ കേസില്‍ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് കേസ് ഒത്ത് തീര്‍പ്പാക്കി ഹൈക്കോടതി.
നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യ കേസ് തീര്‍പ്പാക്കി
നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചക്കിടെ വിചാരണ കോടതി ജഡ്‌ജിക്കെതിരായ പരാമർശത്തെ തുടർന്നാണ് ബൈജു കൊട്ടാരക്കരക്കെതിരെ ഹൈക്കോടതി സ്വമേധയ കോടതിയലക്ഷ്യക്കേസ് എടുത്തത്. സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയുണ്ടായ പ്രസ്‌താവനയില്‍ ഇതേ ചാനലിലൂടെ താൻ മാപ്പ് പറഞ്ഞതായും ബൈജു കൊട്ടാരക്കര സത്യവാങ്ങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
ബൈജു പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു.