എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിക്കെതിരെ കെ.എസ്.യു അവതരിപ്പിച്ച പ്രമേയത്തെ കുറ്റപ്പെടുത്തി മുൻമന്ത്രി കെ.ബാബു. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നടപടി വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിന് ഭൂഷണമല്ല.
ഇത്തരം പ്രവര്‍ത്തികൾ രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്നും അനിൽ ആന്‍റണിയുടെ പേരിൽ എകെ ആന്‍റണിയെ അധിക്ഷേപിക്കാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയുമെന്നും കെ ബാബു പറഞ്ഞു.