കേരളം

kerala

ETV Bharat / state

Attempt to steal ATM | കൊച്ചിയില്‍ എടിഎമ്മിൽ കവർച്ച ശ്രമം, സംഭവം ഹൈക്കോടതി മുന്നില്‍ - എറണാകുളം ഹൈക്കോടതി ജംഗ്‌ഷൻ

ഹൈക്കോടതി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എടിഎമ്മിലാണ് കവർച്ച നടത്താൻ ശ്രമിച്ചത്.

atm  theif attempt to steal atm in kochi  attempt to steal atm in kochi  atm theft  atm theft attempt  attempt to steal atm  കൊച്ചിയിലെ എടിഎമ്മിൽ കവർച്ച ശ്രമം  എടിഎമ്മിൽ കവർച്ച ശ്രമം  എടിഎം കവർച്ച  എടിഎം കവർച്ച കൊച്ചി  കൊച്ചി എടിഎം കവർച്ച  എടിഎം  എടിഎം മോഷണം  എടിഎം മോഷണശ്രമം  എറണാകുളം ഹൈക്കോടതി ജംഗ്‌ഷൻ  ഹൈക്കോടതി ജംഗ്‌ഷൻ എടിഎം
ATM

By

Published : Aug 17, 2023, 11:54 AM IST

Updated : Aug 17, 2023, 2:12 PM IST

എറണാകുളം : കൊച്ചിയിൽ എടിഎമ്മിൽ കവർച്ച ശ്രമം. ഹൈക്കോടതി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎമ്മിലാണ് ഇന്നലെ രാത്രി കവർച്ച ശ്രമം നടന്നത്. എടിഎം മെഷീന്‍റെ മുൻഭാഗത്തെ പ്ലാസ്റ്റിക് മൗൾഡ് ഇളക്കി മാറ്റിയ നിലയിലാണുള്ളത്.

ഹൈക്കോടതി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ ഒന്നാം നിലയിലാണ് എടിഎം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കും. എടിഎമ്മിന് അകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ നടന്നത് കവർച്ച ശ്രമം തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

അതേസമയം, നിരവധി പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന ഇരുപത്തിനാല് മണിക്കൂറും പൊലീസ് സാന്നിധ്യമുള്ള ഹൈക്കോടതി പരിസരത്തെ എടിഎമ്മിൽ നടന്ന കവർച്ച ശ്രമം പൊലീസിനെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലും നേരത്തെയും എടിഎം കവർച്ചയും കവർച്ച ശ്രമവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും അതെല്ലാം ആളൊഴിഞ്ഞ ഇടങ്ങിളിലായിരുന്നു. ഈ സംഭവങ്ങളിൽ അന്തർസംസ്ഥാന എടിഎം കവർച്ച സംഘങ്ങൾ ഉൾപ്പടെ നേരെത്തെ പിടിയിലായിരുന്നു.

എടിഎം മോഷ്‌ടിക്കാൻ ശ്രമം, പ്രതി പിടിയിൽ : കഴിഞ്ഞ ജൂലൈയിൽ ആണ് കർണാടകയിൽ എടിഎം മോഷ്‌ടിക്കാൻ ശ്രമം നടന്നത്. ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്ത് എടിഎം മോഷ്‌ടിക്കാനായിരുന്നു കള്ളന്‍റെ ശ്രമം. എന്നാൽ കൃത്യസമയത്ത് പൊലീസ് എത്തിയതോടെ ജെസിബി ഉപേക്ഷിച്ച് കള്ളൻ കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. ശിവമോഗ വിനോബ നഗറിലെ ആക്‌സിസ് ബാങ്ക് എടിഎമ്മിലായിരുന്നു സംഭവം.

കഴിഞ്ഞ ജൂലൈ 25ന് രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. എടിഎമ്മിന് അടുത്തുള്ള പെട്രോൾ പമ്പിൽ പാർക്ക് ചെയ്‌തിരുന്ന ജെസിബി മോഷ്‌ടിച്ച് കൊണ്ടുവന്നാണ് കള്ളൻ എടിഎം കവർച്ച നടത്താനെത്തിയത്. തുടർന്ന് ജെസിബി ഉപയോഗിച്ച് എടിഎം കെട്ടിടത്തിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു. എന്നാൽ എടിഎം എടുത്തുയർത്താൻ ജെസിബി കൊണ്ട് കഴിഞ്ഞില്ല. ഇതാണ് തിരിച്ചടിയായത്.

കള്ളൻ മോഷണശ്രമം തുടരുന്നതിനിടെയാണ് പട്രോളിങ് നടത്തുകയായിരുന്ന വിനോബനഗർ പൊലീസ് സംഘം അവിടേക്കെത്തിയത്. മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ട പൊലീസ് അവിടേക്കെത്തിയതോടെ മോഷ്‌ടാവ് ജെസിബിയിൽ നിന്നും ഇറങ്ങിയോടി. എന്നാൽ പൊലീസ് പിന്നാലെയെത്തി ഇയാളെ പിടികൂടുകയായിരുന്നു. എടിഎം സെന്‍ററിനുള്ളിൽ കയറാത്തതിനാൽ മോഷ്‌ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Read more :ATM Theft | എടിഎം കൊള്ളയടിക്കാൻ മോഷ്‌ടിച്ച ജെസിബിയുമായി എത്തി, പൊലീസിനെ കണ്ടതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു

എടിഎം മെഷീൻ മോഷ്‌ടിച്ചു : രാജസ്ഥാനിലെ ഭരത്പൂരിൽ എടിഎം മെഷീൻ അപ്പാടെ കടത്തിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജൂലൈ 25നായിരുന്നു ഈ കേസും റിപ്പോർട്ട് ചെയ്‌തത്. സേവർ ടൗണിലെ 97,000 രൂപ അടങ്ങിയ ഇൻഡികാഷ് എടിഎമ്മാണ് അജ്ഞാതർ കടത്തിക്കൊണ്ടുപോയത്.

എടിഎം മെഷീന്‍റെ ബോൾട്ടുകൾ ഊരിമാറ്റി, യന്ത്രം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതാകാമെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 26ന് പുലർച്ചെ ഇതുവഴി പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് എടിഎം മെഷീൻ മോഷ്‌ടിക്കപ്പെട്ടതായി ആദ്യം കണ്ടത്. സംഭവത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു.

'സേവർ പഞ്ചായത്ത് സമിതി കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്യുന്ന, ഇൻഡികാഷ് കമ്പനിയുടെ കൗണ്ടറിലെ എടിഎം മെഷീനാണ് മോഷ്‌ടാക്കള്‍ കവര്‍ന്നത്. തകരാറിലായ ഒരു എടിഎം മെഷീന്‍ കൂടി കൗണ്ടറിൽ ഉണ്ടായിരുന്നു. എന്നാൽ അത് മോഷ്‌ടാക്കൾ കടത്തിക്കൊണ്ടുപോയിട്ടില്ല.'- സ്റ്റേഷൻ ഇൻചാർജ് അരുൺ ചൗധരി പറഞ്ഞു. സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ സുരക്ഷ ജീവനക്കാരനോ സിസിടിവിയോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Read more :ATM machine stolen | എടിഎം മെഷീൻ അപ്പാടെ മോഷ്‌ടിച്ചു ; അമ്പരന്ന് പൊലീസ്, അന്വേഷണം

Last Updated : Aug 17, 2023, 2:12 PM IST

ABOUT THE AUTHOR

...view details