എറണാകുളം:അട്ടപ്പാടി മധു വധക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടാകും വരെ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി ഹർജി നല്‍കിയിരുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങളാണ് സർക്കാർ കോടതിയില്‍ അറിയിക്കുക.
മധു കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍; നിയമന വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും - attappadi madhu murder government in high court
പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്ന് സി രാജേന്ദ്രനെ മാറ്റണമെന്ന മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
മധു കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍; നിയമന വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
MORE READ|അട്ടപ്പാടി മധു കേസ് : രാജേഷ് എം. മേനോന്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടര്‍
ഹർജിയിൽ കഴിഞ്ഞയാഴ്‌ച വിചാരണ നടപടികൾ സ്റ്റേ ചെയ്‌തുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെയാണ് സർക്കാർ നിയമിച്ചത്. പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് സി രാജേന്ദ്രനെ മാറ്റണമെന്നും പകരം രാജേഷ് എം മേനോനെ നിയമിക്കണമെന്നും മധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.