കേരളം

kerala

ETV Bharat / state

എറണാകുളത്ത് 13 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍ - കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

എറണാകുളത്ത് കഞ്ചാവുമായി പിടിയിലായത് റാഷിദ് അലി ; അറസ്റ്റ് രഹസ്യ വിവരത്തെ തുടര്‍ന്ന്

Assam native arrested with ganja  Kunnathunad police arrest Assam native  കഞ്ചാവുമായി അസം സ്വദേശി പിടിയില്‍  അസം സ്വദേശി പിടിയില്‍
കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

By

Published : Jul 6, 2022, 10:07 PM IST

എറണാകുളം : 13 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി റാഷിദ് അലി (37) യാണ് പിടിയിലായത്. നാല് വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്തുവരുന്ന പ്രതി നാല് ദിവസം മുമ്പാണ് അസമിൽ പോയി തിരികെ വന്നത്.

കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

കിലോയ്ക്ക് 3000 രൂപയ്ക്ക് നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി 500 - 1000 രൂപയ്ക്കാണ് പ്രതി ആവശ്യക്കാര്‍ക്ക് നൽകിക്കൊണ്ടിരുന്നത്. പറക്കോട് വെമ്പള്ളിക്കടുത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആലുവ റൂറൽ എസ്.പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുന്നത്തുനാട് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Also Read: റോഡരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ പിടിച്ചെടുത്തത് 19 ചെടികൾ

ABOUT THE AUTHOR

...view details