കേരളം

kerala

ETV Bharat / state

പിഎഫ്ഐ നേതാക്കൾ ജുഡിഷ്യൽ കസ്റ്റഡിയിൽ; പ്രതികളെ വിയ്യൂരിലേക്ക് മാറ്റണമെന്ന് എൻഐഎ - പോപ്പുലര്‍ ഫ്രണ്ട് നിരോധനം

എൻഐഎ അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

arrested pfi leaders  released in judicial custody  popular front of india  popular front of india ban  latest news in ernakulam  latest news today  pfi leaders arrest  അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു  handed over to judicial custody  pfi leaders handed over to judicial custody  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു  പ്രതികളെ വിയൂരിലേയ്‌ക്ക് മാറ്റണമെന്ന് എൻഐഎ  ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡി  പ്രതികളെ ഓൺലൈൻ വഴി ഹാജരാക്കും  മൂന്നാം പ്രതി അബ്‌ദുൾ സത്താറിനെ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  പോപ്പുലര്‍ ഫ്രണ്ട് നിരോധനം  pfi ban
അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; പ്രതികളെ വിയൂരിലേയ്‌ക്ക് മാറ്റണമെന്ന് എൻഐഎ

By

Published : Sep 30, 2022, 5:01 PM IST

എറണാകുളം:എൻഐഎ അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. ഒക്‌ടോബർ 20ന് പ്രതികളെ ഓൺലൈൻ വഴി ഹാജരാക്കും.

അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; പ്രതികളെ വിയൂരിലേയ്‌ക്ക് മാറ്റണമെന്ന് എൻഐഎ

പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ സമർപ്പിക്കും. അതുവരെ പ്രതികൾ കാക്കനാട് ജില്ല ജയിലിൽ തുടരും.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം പ്രതി അബ്‌ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ഈ അപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും. കരമന അഷറഫ് മൗലവി ഉൾപ്പടെയുള്ള പതിനൊന്ന് പ്രതികളാണ് റിമാൻഡിൽ തുടരുക.

ഓരോ പ്രതിക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും എൻ.ഐ.എ കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് സമുദായങ്ങൾക്കിടയിൽ അതിക്രമങ്ങൾ സൃഷ്‌ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ട് പോയി എന്ന് വ്യക്തമാകുന്നുവെന്നും കൂടുതൽ തെളിവുകൾ ലഭിക്കാൻ മാത്രമല്ല, സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും കൂടുതൽ അന്വേഷണം ആവശ്യമാണന്നും എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികളുടെ റിമാന്‍ഡ് റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എൻ.ഐ.എ ഉന്നയിച്ചത്. യുഎപിഎയിലെ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ABOUT THE AUTHOR

...view details