കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ എറണാകുളം സി ബി ഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഷുക്കൂർ വധക്കേസിന്‍റെ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി ബി ഐ
ഷുക്കൂർ വധക്കേസിൽ സിബിഐ നൽകിയ ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യം
ഷുക്കൂർ വധക്കേസിൽ പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് സി ബി ഐ ഏറ്റെടുത്ത ശേഷം കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി സ്വീകരിച്ചിരുന്നില്ല. ഒരേ കേസിൽ രണ്ടാമതൊരു കുറ്റപത്രം സ്വീകരിക്കുന്നതിലെ സാങ്കേതികമായ പ്രശ്നങ്ങൾ വിചാരണ കോടതി ചൂണ്ടി കാണിക്കുകയും, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് വിചാരണ കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സി ബി ഐ ഹൈക്കോടതിയെ സമീപിച്ചത്.