എറണാകുളം:കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവര്‍ മരിച്ച (Death Of Models) സംഭവത്തിൽ, അപകടത്തിൽപ്പെട്ട വാഹനം പിന്തുടർന്ന (Car Chase) ഔഡി കാറോടിച്ച സൈജു തങ്കച്ചന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി (Kerala High Court).
സൈജുവിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയാക്കിയാൽ 41(എ) നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോടതി നടപടി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് ഡ്രൈവർ അബ്‌ദുള്‍ റഹ്മാനോട് പറയുക മാത്രമാണ് ചെയ്‌തതെന്നാണ് സൈജു ഹര്‍ജിയില്‍ പറയുന്നത്.