കേരളം

kerala

ETV Bharat / state

ജോസ് തെറ്റയില്‍ തിരിച്ചെത്തി: അങ്കമാലിയില്‍ പോര് കനക്കും

വിവാദങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന മുൻ എംഎല്‍എ ജോസ്‌ തെറ്റയിൽ തിരിച്ചു വരുമ്പോൾ ആക്ഷേപങ്ങൾ കേൾപ്പിക്കാതെ അഞ്ച് വർഷം അങ്കമാലിയെ നയിച്ച റോജി എം ജോണുമായുള്ള മത്സരം ചൂടുപിടിക്കും.

By

Published : Mar 18, 2021, 6:18 PM IST

Updated : Mar 28, 2021, 1:10 PM IST

അങ്കമാലി രാഷ്‌ട്രീയം  മണ്ഡലം തിരിച്ചുപിടിക്കാൻ ജോസ്‌ തെറ്റയിൽ  നിലനിർത്താൻ കോൺഗ്രസ് യുവസാരഥി  റോജി എം ജോൺ യുഡിഎഫ് സ്ഥാനാർഥി  angamaly constituency  angamaly constituency politics  Roji M John  Roji M John congress angamaly  Jose Thettayil in election again  Jose Thettayil election
മണ്ഡലം തിരിച്ചുപിടിക്കാൻ ജോസ്‌ തെറ്റയിൽ; നിലനിർത്താൻ കോൺഗ്രസ് യുവസാരഥി റോജി എം ജോൺ

കേരള കോൺഗ്രസ്, കോൺഗ്രസ്, സിപിഎം ഒപ്പം എൽഡിഎഫ് ഘടകകക്ഷിയായ ജനതാദൾ എസിനും കൃത്യമായ വോട്ടുബാങ്കുള്ള മണ്ഡലമാണ് അങ്കമാലി. സംസ്ഥാനത്ത് ക്രിസ്‌ത്യൻ വോട്ടർന്മാർ കൂടുതലുള്ള നിയോജക മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് അങ്കമാലി. വിവാദങ്ങളെ തുടർന്ന് മാറി നിന്ന മുൻ എംഎല്‍എ ജോസ്‌ തെറ്റയിൽ വീണ്ടും മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകയും ഇത്തവണ അങ്കമാലിയിലെ പോരാട്ടത്തിനുണ്ട്.

മണ്ഡല ചരിത്രവും രാഷ്‌ട്രീയവും

ആലുവ താലൂക്കിലെ അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.1965ലാണ് അങ്കമാലി നിയോജക മണ്ഡലം നിലവിൽ വരുന്നത്. സിപിഎം, കേരള കോൺഗ്രസ്, കോൺഗ്രസ് പ്രതിനിധികൾ അങ്കമാലിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967, 70, 77, 80 വർഷങ്ങളിൽ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്‌പീക്കറുമായ എപി കുര്യൻ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1982ലും 87ലും കേരള കോൺഗ്രസിലെ എംവി മാണിയും 1991 മുതൽ 2006 വരെ പിജെ ജോയിയിലൂടെയും കോൺഗ്രസും‌ മണ്ഡലം നിലനിർത്തി. 1965 മുതൽ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ ഏഴുതവണ വലതുപക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയും മണ്ഡലം തുണച്ചു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും ശക്തരായ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഒരിക്കൽ കൂടി ജോസ്‌ തെറ്റയിലിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അതേ സമയം അഞ്ച് വർഷ ഭരണത്തിൽ നിലവിലെ എംഎൽഎയായ റോജിക്കെതിരെ ആക്ഷേപങ്ങൾ ഇല്ലെന്നുള്ളതും ജനങ്ങളിലേക്കിറങ്ങി നടത്തിയ പ്രവർത്തനങ്ങളും മണ്ഡലത്തിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. അതേ സമയം മണ്ഡലത്തിൽ ബിജെപിയും വോട്ടുബാങ്കിന് വർധനവുണ്ടാക്കിയിട്ടുണ്ട്. 2011ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 417 വോട്ടുകളാണ് ലഭിച്ചതെങ്കിൽ 2016ൽ എൻഡിഎ സ്ഥാനാർഥിക്ക് 9014 വോട്ടുകളായി വർധിച്ചു. കോൺഗ്രസ്- ജെഡിഎസ് തമ്മിലുള്ള പോരാട്ടം ശക്തമായാൽ മണ്ഡലത്തിൽ എൻഡിഎ പിടിക്കുന്ന ഓരോ വോട്ടും നിർണായകമാകും. 86304 സ്‌ത്രീകളും 85010 പുരുഷന്മാരും ഉൾപ്പടെ 171,314 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പ് 2011

2011ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയാണ് ജോസ്‌ തെറ്റയിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രാഷ്‌ട്രീയത്തോടൊപ്പം ജോസ്‌ തെറ്റയിലിന് വ്യക്തിബന്ധങ്ങൾ ഏറെയുള്ള മണ്ഡലം കൂടിയാണ് അങ്കമാലി. 2006ൽ യുഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലം 2011ലും എൽഡിഎഫിന് വേണ്ടി ജോസ്‌ തെറ്റയിൽ നിലനിർത്തുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് 2016

2016 നിയമസഭ തെരഞ്ഞെടുപ്പ്
റോജി എം ജോൺ

യൂത്ത് കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനുമായ റോജി എം ജോൺ ആണ് അങ്കമാലി നിയോജക മണ്ഡലത്തിലെ നിലവിലെ എംഎൽഎ. ജെഡിഎസ് നേതാവായ ബെന്നി മൂഞ്ഞേലിയെ പരാജയപ്പെടുത്തിയാണ് റോജി 13-ാം നിയമസഭയിൽ എത്തുന്നത്. 2006, 2011 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ജോസ്‌ തെറ്റയിൽ വിവാദങ്ങളെ തുടർന്ന് 2016ൽ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 83.18 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായ റോജി 48.96 ശതമാനം വോട്ട് സ്വന്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

2016 തെരഞ്ഞെടുപ്പ് ഫലം ശതമാനത്തിൽ

ഈ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കമാലി നഗരസഭ ഭരണം യുഡിഎഫ് നേടി. അയ്യമ്പുഴ പഞ്ചായത്ത് ഒഴികെ കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളിലും ഭരണം ഉറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

Last Updated : Mar 28, 2021, 1:10 PM IST

ABOUT THE AUTHOR

...view details