എറണാകുളം:സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസിൽ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്‍റെ മൊഴിയെടുത്തു. എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് കേസില്‍ രണ്ടാം പ്രതിയാണ്. ബിഷപ്പ് ഹൗസിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
വ്യാജരേഖ വിവാദം: ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്‍റെ മൊഴി രേഖപ്പെടുത്തി
എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് വ്യാജരേഖ കേസില്‍ രണ്ടാം പ്രതിയാണ്.
വ്യാജരേഖ വിവാദം: ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്‍റെ മൊഴി രേഖപ്പെടുത്തി
കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ഫാദർ പോൾ തേലക്കാട്ടിന്‍റെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സിനഡിന് വേണ്ടി സഭയുടെ മീഡിയ മിഷൻ ഡയറക്ടർ ഫാദർ ജോബി മാപ്രകാവിൽ നൽകിയ പരാതിയിലാണ് പോൾ തേലക്കാട്ടിനും ബിഷപ് ജേക്കബ് മനത്തോടത്തിനുമെതിരെ പൊലീസ് കേസെടുത്തത്.