കൊച്ചി:കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി അടുത്തിടെ അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയില്‍ പിഴവുണ്ടായതായും അവര്‍ ആരോപിച്ചിരുന്നു.