കേരളം

kerala

By

Published : Mar 24, 2021, 3:26 PM IST

Updated : Mar 24, 2021, 3:39 PM IST

ETV Bharat / state

കൊച്ചിയിൽ എൻഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് അമിത് ഷാ

തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തും വിജയ ചിഹ്നം കാണിച്ചുമായിരുന്നു അമിത് ഷായുടെ യാത്ര.

അമിത് ഷാ  അമിത് ഷാ റോഡ് ഷോ  എൻഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് അമിത് ഷാ  തൃപ്പൂണിത്തുറ മണ്ഡലം  ബിജെപി സ്ഥാനാർഥി കെ.എസ് രാധാകൃഷണൻ  Amit Shah  Amit Shah NDA election campaign in Kochi  NDA election campaign
കൊച്ചിയിൽ എൻഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് അമിത് ഷാ

എറണാകുളം: കൊച്ചിയിൽ എൻഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ.എസ് രാധാകൃഷണന് വോട്ടഭ്യർഥിച്ചുള്ള റോഡ് ഷോയിലാണ് അമിത് ഷാ പങ്കെടുത്തത്.

തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനില്‍ നിന്നും തുടങ്ങി ശ്രീ പൂർണത്രയീശ ക്ഷേത്രത്തിന് സമീപം വരെ അരകിലോമീറ്റർ ദൂരത്തിലായിരുന്നു റോഡ് ഷോ. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറു കണക്കിന് പ്രവർത്തകരാണ് അമിത് ഷായെ സ്വീകരിക്കാൻ ഒത്തുകൂടിയത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തും വിജയ ചിഹ്നം കാണിച്ചുമായിരുന്നു അമിത് ഷായുടെ യാത്ര. റോഡിനിരുവശത്തും തടിച്ചു കൂടിയ ജനങ്ങൾ പുഷ്പ വൃഷ്ടി നടത്തിയായിരുന്നു അമിത്ഷായെ സ്വീകരിച്ചത്.

കൊച്ചിയിൽ എൻഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് അമിത് ഷാ

മുപ്പതിനായിരത്തോളം വോട്ടുകൾ ലഭിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ ബിജെപി നിർണായക ശക്തിയാണ്. ഇടത് വലത് മുന്നണികളുടെ ജയപരാജയങ്ങൾ ബിജെപി നേടുന്ന വോട്ടിനെ ആശ്രയിച്ചിരിക്കും. മണ്ഡലത്തിൽ ബിജെപി കോൺഗ്രസിന് വോട്ട് മറിക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് അമിത് ഷായെ എത്തിച്ച് ബിജെപി മറുപടി നൽകിയത്.

ശബരിമല വിഷയത്തിൽ നിരവധി പ്രതിഷേധങ്ങൾക്ക് വേദിയായ പ്രദേശം കൂടിയാണ് തൃപ്പൂണിത്തുറ. ഈ തെരെഞ്ഞെടുപ്പിലും ശബരിമല വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപി കരുതുന്നത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ.ബാബുവും പ്രധാന ചർച്ച വിഷയമാക്കുന്നത് ശബരിമലയാണ്. ഇതിനെ കടത്തിവെട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ബിജെപി പ്രതീക്ഷിക്കുന്നത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്.

Last Updated : Mar 24, 2021, 3:39 PM IST

ABOUT THE AUTHOR

...view details