കേരളം

kerala

ETV Bharat / state

ആമിന അബ്‌ദുൽ ഖാദർ കൊലപാതകം; പുതിയ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യം - Amina murder

സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തതിനാലാണ് നടപടി. പുല്ല് വെട്ടാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അയിരൂർപാടത്തെ ആമിനയുടെ കൊലപാതകം  അന്വേഷണ ചുമതല  കോതമംഗലം  ആമിന അബ്ദുൾ ഖാദർ  Amina murder  new agency to investigate
ആമിന അബ്‌ദുൽ ഖാദർ കൊലപാതകം; പുതിയ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യം

By

Published : May 8, 2021, 11:32 PM IST

എറണാകുളം:അയിരൂർപാടം സ്വദേശിനി ആമിന അബ്‌ദുൽ ഖാദർ (66) കൊല്ലപ്പെട്ട കേസിൽ പുതിയ ഏജൻസിയെ അന്വേഷണ ചുമതല ഏൽപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ആന്‍റണി ജോൺ എംഎൽഎ കത്ത് നൽകി. പുല്ല് വെട്ടാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തതിനാലാണ് നടപടി.

Read more: പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ പിടിയിൽ

മാർച്ച് ഏഴിന് പാടത്ത് പുല്ല് മുറിക്കാനായി പോയ ആമിന പട്ടാപകൽ ദാരുണമായി കൊല ചെയ്യപ്പെടുകയായിരുന്നു. നാടിനെ ആകെ നടുക്കിയ ദാരുണ കൊലപാതകവും കവർച്ചയും നടന്നിട്ട് ഒന്നര മാസം പിന്നിട്ടിട്ടും കാര്യമായ അന്വേഷണ പുരോഗതി ഇല്ലാത്തതും നാളിതു വരെ പ്രതികളെ കണ്ടെത്തുവാൻ കഴിയാത്തതുമായ സാഹചര്യത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമാണുള്ളത്.

ആമിന അബ്‌ദുൽ ഖാദർ കൊലപാതകം; പുതിയ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യം

ABOUT THE AUTHOR

...view details