എറണാകുളം: ആലുവ ശിവരാത്രി മണപ്പുറം കോണ്‍ക്രീറ്റ് നടപ്പാലത്തിന് തുകയനുവദിച്ചതുമായി ബന്ധപ്പെട്ട് വി.കെ ഇബ്രാംഹിംകുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍തോമസിന്‍റെ നടപടി. കേസ് നവംബര്‍ പതിനെട്ടിന് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇത്തരം നിര്‍മാണത്തില്‍ പ്രവൃത്തിപരിചയമില്ലാത്ത കമ്പനിക്ക് നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ എസ്റ്റിമേറ്റില്‍ നിന്ന് വ്യതിചലിച്ച് 4.2 കോടി രൂപ അധികമായി നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആലുവ മണപ്പുറം പാലം അഴിമതി: വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി - വി കെ ഇബ്രാംഹിം കുഞ്ഞടക്കമുളളവർക്കെതിരെ
വി.കെ ഇബ്രാംഹിംകുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.
മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് ചീഫ് എഞ്ചിനീയര്‍ പി.കെ സതീശന്‍, മധ്യമേഖലാ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.പി ബെന്നി, എറണാകുളം ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, ബ്രിഡ്‌ജസ് സബ് ഡിവിഷനിലെ കെ.കെ ഷാമോന്‍, ആലുവയിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പിയൂഷ് വര്‍ഗീസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, സ്വകാര്യകമ്പനി എംഡി രാജന്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ഖാലിദ് മുണ്ടപ്പള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രോസിക്യൂഷന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.