എറണാകുളം: അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനത്തിന്‍റെ ബാനർ ജാഥയ്ക്ക് തുടക്കമായി. കോലഞ്ചേരിയിൽ ഇന്നും നാളെയുമായിട്ടാണ് ജാഥ നടക്കുന്നത്. മൂവാറ്റുപുഴ മാറാടിയിൽ നിന്നും ആരംഭിച്ച ജാഥ കോതമംഗലം, പെരുമ്പാവൂർ ,പട്ടിമറ്റം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കോലഞ്ചേരി സമ്മേളന നഗറിൽ സമാപിക്കും.
അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനം; ജാഥക്ക് തുടക്കമായി - കോലഞ്ചേരി
കോലഞ്ചേരിയിൽ ഇന്നും നാളെയുമായിട്ടാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്
അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനത്തിന്‍റെ ബാനർ ജാഥയ്ക്ക് കോതമംഗലത്ത് സ്വീകരണം നൽകി
ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം ചെയ്‌തു. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം ജാഥാ ക്യാപ്റ്റൻ ടി.എം ഹാരിസ്, വൈസ് ക്യാപ്റ്റൻ എം.ജി പ്രസാദ്, ഡയറക്‌ടർ കെ.കെ വിജയൻ, സി.പി.ഐ മണ്ഡഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ, കിസാൻ സഭ മണ്ഡലം പ്രസിഡന്‍റ് എം.ഐ കുര്യാക്കോസ്, ട്രഷറർ എം.എസ് അലിയാർ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എം.എസ് ജോർജ്, സീന ബോസ്, ജി.കെ നായർ, സി.എം ഇബ്രാഹിം കരീം, കെ.ബി ബിനീഷ് കുമാർ, കെ.എ സനീർ എന്നിവർ പങ്കെടുത്തു.