എറണാകുളം : എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കുടുക്കുകയായിരുന്നെന്നുമാണ് ജാമ്യഹർജിയിൽ പ്രതിയുടെ വാദം. ഹർജി ഒക്‌ടോബർ 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
എകെജി സെന്‍റർ ആക്രമണം : പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി - സർക്കാർ നിലപാട് തേടി ഹൈക്കോടതി
കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് ജാമ്യഹർജിയിൽ എകെജി സെന്‍റർ ആക്രമണ കേസ് പ്രതിയുടെ വാദം
എകെജി സെന്‍റർ ആക്രമണം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി
നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്‍ററിലേക്ക് അക്രമി സ്ഫോടക വസ്‌തു എറിഞ്ഞത്. സെപ്റ്റംബറിലാണ് പ്രതിയെ പിടികൂടിയത്.