കേരളം

kerala

ETV Bharat / state

പ്രവാസികളെ തിരികെയെത്തിക്കാന്‍ എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചു - കൊവിഡ്-19

ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ അൻശുൽ ശിറോങ്ങ് പറഞ്ഞു. കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ആവശ്യമായ പരിശീലനം നല്‍കിയിരുന്നു.

Air India  flight  Abu Dhabi  Kochi  പ്രവാസി  എയർ ഇന്ത്യ വിമാനം  കൊച്ചി  അബുദാബി  കൊവിഡ്  കൊവിഡ്-19  കൊവിഡ് വാര്‍ത്ത
പ്രവാസികളെ തിരികെയെത്തിക്കാന്‍ എയർ ഇന്ത്യ വിമാനം കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് തിരിച്ചു

By

Published : May 7, 2020, 5:22 PM IST

എറണാകുളം: പ്രവാസികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ വിമാനം കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യ സംഘത്തിന് എയർപോർട്ട് അധികൃതർ യാത്രയയപ്പ് നൽകി. ഈ ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷം എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്‍റെ ക്യാബിൻ ക്രൂ അംഗങ്ങള്‍ പങ്കുവെച്ചു.

പ്രവാസികളെ തിരികെയെത്തിക്കാന്‍ എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചു

ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ അൻശുൽ ശിറോങ്ങ് പറഞ്ഞു. ഒരു വൈമാനികനെന്ന നിലയിൽ തങ്ങളുടെ സുരക്ഷയിൽ പേടിയില്ല. യാത്രക്കാരെ പരിചരിക്കാൻ എറണാകുളം മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച പരിശീലനം ആത്മവിശ്വാസം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോ പൈലറ്റ് ക്യാപ്റ്റൻ റിസ്വാൻ നസീർ, കാബിൻ ക്രൂ ദീപക്ക്, റിയങ്ക, അഞ്ജന, തഷി ബൂട്ടിയ എന്നിവരാണ് വിമാനത്തിലുള്ളത്. ഉച്ചയ്ക്ക് 12.30-ഓടെ പുറപ്പെട്ട വിമാനം 179 യാത്രക്കാരുമായി രാത്രി 9.40ന് തിരികെ കൊച്ചിയിലെത്തും.

കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ആവശ്യമായ പരിശീലനം നല്‍കിയിരുന്നു. നാല് പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളജ് ട്രെയിനിങ്ങ് നല്‍കിയത്. പി.പി.ഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്.

സ്യൂട്ടുകള്‍ ധരിക്കുന്നതിന്‍റെയും, അവ പ്രൊട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്‍റെയും പ്രാക്ടിക്കല്‍ വിശദീകരണവും അംഗങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ പി.പി.ഇ കിറ്റുകളും നല്‍കി. എല്ലാവരുടെയും ആര്‍.ടി.ആര്‍. സി.ആര്‍ പരിശോധനയും നടത്തി. ട്രെയിനിങ്ങിന് ശേഷം ക്രൂവിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി ക്യാപ്റ്റന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details