എറണാകുളത്ത് എയ്‌ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കമ്മ്യൂണിറ്റി ഹാളിൽ എയ്‌ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു.
എറണാകുളം: എച്ച്.ഐ.വി രോഗബാധിതരെ സമൂഹത്തിന് മുന്‍നിരയിലേക്ക് എത്തിക്കേണ്ടേത് എല്ലാവരുടേയും കടമയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുള്‍ മുത്തലിബ്. കൊച്ചിയില്‍ എയ്‌ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ അൻസാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. സതേൺ റെയിൽവേ ഏരിയ മാനേജർ നിതിൻ റോബർട്ട് സന്ദേശം നൽകി. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകര്‍, ആശ പ്രവർത്തകര്‍, കോളജ് വിദ്യാർഥികള്‍, നഴ്‌സിങ് വിദ്യാർഥികള്‍ ഉൾപ്പെടെ അഞ്ഞൂറോളം പേർ റാലിയിൽ പങ്കെടുത്തു. ജില്ലാ ആരോഗ്യ വകുപ്പ്, സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്മെന്‍റ്, ജില്ലാ എയ്‌ഡ്‌സ് കൺട്രോൾ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.