എറണാകുളം:കൊവിഡിനെ തുടർന്ന് അന്തരിച്ച മാധ്യമ പ്രവർത്തകൻ വിപിൻ ചന്ദിന്റെ കുടുംബത്തിന് സഹായവുമായി കാലടിയിലെ ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂഷനും. വിപിൻ ചന്ദിന്റെ ഏക മകൻ എട്ട് വയസ്സുകാരൻ മഹേശ്വറിന്റെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കാനുള്ള സന്നദ്ധത ട്രസ്റ്റ് അറിയിച്ചു.
ട്രസ്റ്റിന് കീഴിലുള്ള ശ്രീശാരദ വിദ്യാലയ, ആദിശങ്കര കോളേജ്, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി, ആദിശങ്കര ബിസിനസ് സ്കൂൾ, ആദിശങ്കര ട്രയിനിംഗ് കോളേജ് , ഡിഡിയു കൗശൽ കേന്ദ്ര എന്നിവിടങ്ങളിൽ എവിടെയും സമ്പൂർണ സൗജന്യ വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോവർ പ്രൈമറി തലം മുതല്‍ സ്കൂൾ, ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാഭ്യാസം, ബിഎഡ്, എംബിഎ, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.