നടിയെ ആക്രമിച്ച കേസ്; വിചാരണ ജനുവരി പതിനൊന്നിലേക്ക് മാറ്റി
കേസിൽ പുതിയ പ്രോസിക്യൂട്ടർ വി.എൻ അനിൽ കുമാറാണ് വിചാരണക്കോടതിയിൽ ഹാജരായത്
നടിയെ ആക്രമിച്ച കേസ്; വിചാരണ ജനുവരി 11ലേയ്‌ക്ക് മാറ്റി
എറണാകുളം:നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ജനുവരി പതിനൊന്നിലേക്ക് മാറ്റി. കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.എൻ അനിൽ കുമാറാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരായത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.