എറണാകുളം:നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു. മെമ്മറി കാർഡിട്ട് പരിശോധിച്ച വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്ന് വിചാരണക്കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി - ശ്യങ്ങൾ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിട്ട് പരിശോധിച്ച വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്നും വിചാരണക്കോടതി
'ദൃശ്യങ്ങൾ കാണേണ്ട എന്ന് പറഞ്ഞു':ടവർ ലൊക്കേഷൻ പരിശോധിച്ചാൽ എളുപ്പത്തിൽ ആളെ കണ്ടെത്താമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജഡ്‌ജി, ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലന്ന വിമർശനവും കോടതി ഉന്നയിച്ചു. ദൃശ്യങ്ങൾ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പല തവണ ചോദിച്ചിരുന്നു. കാണേണ്ട എന്നാണ് പറഞ്ഞത്. ഇലക്ട്രോണിക് ഡിവൈസുകൾ ഓപ്പറേറ്റ് ചെയ്‌തത് പ്രോസിക്യൂഷനും ഫോറൻസിക് ലാബ് അധികൃതരും മാത്രമാണന്നും കോടതി വ്യക്തമാക്കി.
അതേസമയം, തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിലും വിചാരണ കോടതി അതൃപ്‌തി അറിയിച്ചു. തുടരന്വേഷണം എന്തായി എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ലേ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. തുടർന്ന്, അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മാത്രമല്ല, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടർന്ന്, ക്രൈംബ്രാഞ്ച് ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 19ലേക്ക് മാറ്റി.