എറണാകുളം:നടിയെ ആക്രമിച്ച കേസിൽ പുകമറ സൃഷ്‌ടിയ്ക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്ന് ദിലീപ്. കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണന്നും ദിലീപ് വാദിച്ചു.
ബാലചന്ദ്രകുമാറിന്‍റെ തിരക്കഥയാണ് കേസിന് ആധാരം. ദിലീപിന്‍റെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. ആറ് മാസമായിട്ടും ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിന്‍റെ ശാസ്‌ത്രീയ പരിശോധന ഫലം ലഭിക്കാത്തതെന്തെന്ന് പ്രതിഭാഗം ചോദിച്ചു.