എറണാകുളം:വിചാരണക്കോടതി ജഡ്‌ജിക്കെതിരായ ആരോപണങ്ങളിൽ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു. എന്നാൽ, പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്ഷേപങ്ങൾ ബോധിപ്പിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും പക്ഷപാതപരമായി പെരുമാറുന്നു എന്നുമാണ് അതിജീവിത വിചാരണ കോടതിക്കെതിരായി ഉന്നയിച്ച ആരോപണം
'എന്ത് അടിസ്ഥാനത്തിലാണ് വിചാരക്കോടതിക്കെതിരായ ആരോപണം?'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ ഹൈക്കോടതി
അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘം ചോർത്തി നൽകുന്നുണ്ടോയെന്നും അതിജീവിതയുടെ അഭിഭാഷകയോട് കോടതി വിമർശന രൂപേണ ചോദിച്ചു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ദിലീപിനെ കക്ഷി ചേർത്ത കോടതി, കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണങ്ങള്‍.
TAGGED:
actress attack case