കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച സമർപ്പിക്കും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച വിചാരണ കോടതിയിൽ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച കോടതിയിൽ സമർപ്പിക്കും  നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് മൂന്ന് ആഴ്‌ച നീട്ടണമെന്ന് പ്രോസിക്യൂഷൻ  ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ  actress assault case investigation report will submit on friday  actress assault case updation
നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച സമർപ്പിക്കും

By

Published : Jul 19, 2022, 2:25 PM IST

എറണാകുളം :നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ വിചാരണ കോടതിയിലാണ് ഈ കാര്യം അറിയിച്ചത്. അതേസമയം ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിലാണ് സമർപ്പിക്കുക.

വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് വിചാരണ കോടതി നിർദേശിച്ചു. കേസ്‌ വെള്ളിയാഴ്‌ച വീണ്ടും കോടതി പരിഗണിക്കും. തുടരന്വേഷണത്തിന് മൂന്ന് ആഴ്‌ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതി നിർദേശം.

അന്തിമ റിപ്പോർട്ട് തയ്യാറാണെന്നും സമർപ്പിക്കാനായി തിങ്കളാഴ്‌ച വരെ സമയം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സമയം നീട്ടി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അവ ആരോക്കെ കണ്ടുവെന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമയപരിധി സംബന്ധിച്ച വിഷയം മാത്രമാണ് പരിഗണനയിൽ ഉള്ളതെന്നായിരുന്നു കോടതിയുടെ നിലപാട്.

മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും കോടതി വ്യക്തത വരുത്തിയിരുന്നു. നിലവിലെ തുടരന്വേഷണവും ശ്രീലേഖയുടെ വെളിപ്പെടുത്തലും തമ്മിൽ ബന്ധമില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ നിലപാട്. ഇതോടെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നിരാകരിച്ചത്.

ഇതേ തുടർന്നാണ് തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച വിചാരണ കോടതിയിൽ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയിൽ അറിയിച്ചത്.

ABOUT THE AUTHOR

...view details