എറണാകുളം:നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തിയ്യതി തീരുമാനിച്ചു.
നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെ 22 ന് വിസ്തരിക്കും. സത്യമൂർത്തിയെ 25നും വിസ്തരിക്കും.
അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുള്ള ദൃശ്യങ്ങളുടെ പകർപ്പ് കോടതിയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി 25 ന് പരിഗണിക്കാനായി മാറ്റി. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ വിധി പറയാനായി കോടതി മാറ്റി വെച്ചു.