എറണാകുളം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറക്കിയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന് എൻഎച്ച്-17 സംയുക്ത സമരസമിതി കൺവീനർ കെ.വി സത്യൻ. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് വീട്ടിലിരിക്കാൻ സർക്കാർ തന്നെ ആവശ്യപ്പെടുകയും സർക്കാർ ഓഫീസുകളിൽ സന്ദർശനത്തിന് വിലക്ക് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.
കൊവിഡ് ഭീതിക്കിടെ ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറക്കിയതായി ആക്ഷേപം - acquisition of land for national highways
21 ദിവസത്തിനകം മുഴുവൻ ഭൂവുടമകളും പറവൂരിലുള്ള സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ മുമ്പാകെ വിയോജിപ്പ് രേഖപ്പെടുത്താനാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ അറിയിച്ചിട്ടുള്ളത്.
21 ദിവസത്തിനകം മുഴുവൻ ഭൂവുടമകളും പറവൂരിലുള്ള സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ മുമ്പാകെ വിയോജിപ്പ് രേഖപ്പെടുത്താനാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ അറിയിച്ചിട്ടുള്ളത്. രണ്ടായിരത്തോളം സർവേ നമ്പറുകളിലായി മൂവായിരത്തിലധികം വരുന്ന കുടുംബങ്ങൾ അടുത്ത മൂന്നാഴ്ചയ്ക്കകം പറവൂർ ഓഫിസിലെത്തി വിയോജിപ്പ് രേഖപ്പെടുത്തണം. തുടർന്നുള്ള ഹിയറിങ്ങിനും നേരിട്ട് ഹാജരാകേണ്ടി വരും. എതിർപ്പ് നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹമടക്കമുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരും ഒപ്പം ജനങ്ങളുടെ പ്രതിഷേധവും ഉയരാനിടയുണ്ട്.