ഇരുചക്ര യാത്രികൻ ബസിടിച്ച് മരിച്ചു - ഇരുചക്ര യാത്രികൻ ബസ്സിടിച്ച് മരിച്ചു
മരണത്തെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി
ഇരുചക്ര യാത്രികൻ ബസ്സിടിച്ച് മരിച്ചു
എറണാകുളം:കൊച്ചിയിൽ റോഡിലെ കുഴിയില്‍ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ഉമേഷാണ് അപകടത്തിൽ പെട്ടത്. എളംകുളത്ത് റോഡിലെ കുഴിയിൽ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ യുവാവിന്‍റെ ശരീരത്തിലൂടെ ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുമേഷ്. ഇയാളുടെ മരണത്തെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.
Last Updated : Sep 30, 2019, 3:26 PM IST