ബൈക്ക് അപകടത്തില്‍ വിദ്യാർഥി മരിച്ചു - ബൈക്കപകടം
മാറമ്പള്ളി കുന്നത്തുകര എള്ളവാരം ഇബ്രായിമിന്‍റെ മകൻ ബിലാൽ (21) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തും മാറബിള്ളി തെക്കേകുടി വീട്ടിൽ നാദിർഷ മകൻ അറഫാത്ത് (21) ഗുരുതര പരിക്കോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം: മഞ്ഞപെട്ടിയിൽ ബൈക്ക് അപകടത്തില്‍ വിദ്യാർഥി മരിച്ചു. മഞ്ഞ പെട്ടി പെട്രോൾ പമ്പിന്‍റെ മുമ്പിലാണ് അപകടം നടന്നത്. മാറമ്പള്ളി കുന്നത്തുകര എള്ളവാരം ഇബ്രായിമിന്‍റെ മകൻ ബിലാൽ (21) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തും മാറബിള്ളി തെക്കേകുടി വീട്ടിൽ നാദിർഷ മകൻ അറഫാത്ത് (21) ഗുരുതര പരിക്കോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്പെട്ടി പെട്രോൾ പമ്പിന് സമീപം വൈകിട്ട് ഏഴു മണിക്കാണ് അപകടം നടന്നത്. ബൈക്കിൽ ഇരുവരും പെരുമ്പാവൂർ ഭാഗത്തേക്ക് പോകവെ എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇരുവരും മാറംബിള്ളി കോളജില്‍ നിന്നും ഡിഗ്രി മൂന്നാം വർഷ പഠനം പൂര്‍ത്തിയാക്കിയവരാണ്.