കേരളം

kerala

ETV Bharat / state

ക്യാൻസറിനെതിരെ ബോധവൽക്കരണത്തിനായി 111 റൗണ്ട് ഓടി 55 കാരൻ - മാരത്തോൺ

ലഹരിക്കെതിരെ - ക്യാൻസറിനെതിരെ എന്ന സന്ദേശമുയർത്തി കൊണ്ടാണ് മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു ചുറ്റും ക്യാൻസറിനെ അതിജീവിച്ച 55 കാരനായ അഷറഫ് ഓടിയത്

ക്യാൻസർ ബോധവൽക്കരണം

By

Published : Feb 21, 2019, 7:10 PM IST

സ്പൈസ് കോസ്റ്റ് മാരത്തൺ ജേതാവും നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കാളിയുമാണ് 55 കാരനായ അഷറഫ്. സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെന്‍റിന്‍റെകീഴിൽ വിമുക്തിയുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയാണ് മുവാറ്റുപുഴയിൽ ഓട്ടം സംഘടിപ്പിച്ചത്. തന്‍റെ ചികിത്സയിൽ ക്യാൻസർ രോഗം ഭേദമായ അഷറഫിന്‍റെ പ്രകടനം കാണുവാൻ ക്യാൻസർ രോഗ വിദഗ്ദൻ ഡോ. വി.പി. ഗംഗാധരനും എത്തിയിരുന്നു. രാവിലെ ആറു മണിയോടെ ആരംഭിച്ച ഓട്ടം 10 മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഡോ. വി.പി. ഗംഗാധരൻ, എക്സൈസ് വകുപ്പ് മധ്യമേഖലാ ജോയിന്‍റ് കമ്മീഷണർ എൻ.എസ് സലീംകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രബാൽ എന്നിവർ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് കൊണ്ട് നൂറ് കണക്കിന് ആളുകളാണ് അഷറഫിന്‍റെ മാരത്തോൺ ഓട്ടം കാണുവാൻ എത്തിയത്. 2016 ഡിസംബറിൽ അഷറഫ് ഇതു പോലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 50 കിലോമീറ്റർ ഓടിയിരുന്നു.

അമ്പത്തിയഞ്ച് കിലോമീറ്റർ (111 റൗണ്ട് ) ഓടിയെത്തിയ അഷറഫിനെപ്രശസ്ത ക്യാൻസർ രോഗ വിദഗ്ദൻ ഡോ.പി.വി.ഗംഗാധരൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങിൽഎറണാകുളം ജില്ലയിലെ വിമുക്തിയുടെ ബ്രാന്‍റ് അംബാസിഡറായി അഷറഫിനെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രബാൽ അറിയിച്ചു. ചടങ്ങിൽമുവാറ്റുപുഴ എം.എൽ.എ എൽദോ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ,ശ്രീ എം.ജെ.ജേക്കബ്, മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുൽ സലാം,വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയംഗം ശ്രീ എം. എ. സഹീർ, പി.എം. അമീർ അലി എന്നിവർ പ്രസംഗിച്ചു.

ക്യാൻസർ ബോധവൽക്കരണം

ABOUT THE AUTHOR

...view details