എറണാകുളം: ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 54 എണ്ണം നെഗറ്റീവ് ആണെന്ന് ആലപ്പുഴ എൻ. ഐ. വി യിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 57 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിളുകൾ രണ്ടാമതും പരിശോധനയ്ക്കായി അയച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനയ്ക്ക് അയച്ച 223 പരിശോധനാ ഫലങ്ങൾ നെഗറ്റീവാണന്ന് കണ്ടെത്തിയിരുന്നു.
എറണാകുളം ജില്ലയില്‍ 54 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് - എറണാകുളം ലേറ്റസ്റ്റ് ന്യൂസ്
കഴിഞ്ഞ ദിവസം 57 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്.
നിലവില്‍ എറണാകുളം മെഡിക്കൽ കോളജില്‍ കൂടാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൂടി ഐസൊലേഷൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ രോഗികളെത്തിയാൽ പരിശോധനയ്ക്കും ഐസൊലേഷനുമായി വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിട്ടുള്ളത്. ജില്ലയിൽ കൊവിഡ് 19 രോഗബാധ നിയന്ത്രണ വിധേയമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ . ജില്ലയിലെ രോഗ നിരീക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എസ്. ശ്രീദേവിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച രാവിലെ അവലോകന യോഗം ചേർന്നു. ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ ഓഫീസർ ഡോ. രാകേഷ്, എറണാകുളം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിന്ദു വാസുദേവൻ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.