എറണാകുളം: കൊവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പർക്കത്തിലേർപ്പെട്ട 126 പേർ കൊച്ചിയിൽ നിരീക്ഷണത്തിലെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞതിനാൽ കൊച്ചിയിൽ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല.
ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പർക്കത്തിലേർപ്പെട്ട 126 പേർ നിരീക്ഷണത്തില്‍ - covid 19
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വിഎസ്. സുനിൽ കുമാർ അറിയിച്ചു.
കൊവിഡ് ഭീഷണിക്കിടയില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ റിയാലിറ്റി ഷോ താരം രജിത് കുമാറിന് സ്വീകരണമൊരുക്കിയ ഫാൻസുകാരുടെ നടപടി നാണക്കേടുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. രജിത് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് അഫ്‌സൽ, നിഫാസ് എന്നിവരെ അറസ്റ്റ് ചെയ്‌തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യും. ഇത്രയും ആളുകൾ വിമാനത്താവളത്തിൽ പ്രവേശിച്ചത് സർക്കാർ പരിശോധിക്കും. വിമാനത്താവളത്തിലെ ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചോയെന്ന് പരിശോധിക്കാൻ സിയാൽ അധികൃതരോട് ആവശ്യപ്പെട്ടു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിഎസ്. സുനിൽ കുമാർ പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്ത് പോകുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തും. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. വിമാനത്താവളം, സീ പോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരീക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.