കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ പിടിയിൽ - unnatural rape

കുട്ടി പിതാവുമൊത്ത് മുടി വെട്ടാൻ എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ മുടി വെട്ടിക്കാനായി അകത്തേക്ക് കയറ്റി വിട്ടിട്ട് കുട്ടിയുടെ അച്ഛന്‍ പുറത്ത് കാത്തിരിക്കുന്ന സമയത്താണ് അതിക്രമം നടന്നത്.

അറസ്റ്റിലായ പ്രതി ഡാനിഷ് അലി

By

Published : Mar 21, 2019, 11:25 PM IST

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻശ്രമിച്ചയാൾപിടിയിൽ.പെരുമ്പാവൂർ വെങ്ങോല അല്ലപ്രയിൽ ദിൽദർ എന്ന ബ്യൂട്ടി കെയർ സ്ഥാപനത്തിൽ മുടി വെട്ടാൻ എത്തിയ 10 വയസ്സുകാരനെലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ഉത്തർപ്രദേശ് സ്വദേശി ഡാനിഷ് അലിയെ (26) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പിതാവിനോടൊപ്പം മുടിവെട്ടാനെത്തിയ കുട്ടിയെയാണ് പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. കുട്ടിയെ മുടിവെട്ടാന്‍ അകത്തേക്ക് കയറ്റിവിട്ട് പിതാവ് പുറത്ത് കാത്തിരിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details