.
ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണങ്ങൾ നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ കളങ്കം : വിഎസ്
മ്ലേച്ചമായ കുറ്റമാണ് മുഖ്യന്യായാധിപനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത് എന്നും വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ
തിരുവനന്തപുരം : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണങ്ങൾ നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ കളങ്കം എന്ന് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ . മ്ലേച്ചമായ കുറ്റമാണ് മുഖ്യന്യായാധിപനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത് . ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഉത്കണ്ഠാജനകമാണ് എന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. മുൻ കേരള നിയമസഭാ സ്പീക്കർ വർക്കല രാധാകൃഷ്ണണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.