കേരളം

kerala

ETV Bharat / state

സി-ഡിറ്റ് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് വി. മുരളീധരൻ എംപി - നാം മുന്നോട്ട്

പൊതുമേഖലയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തവർ സി-ഡിറ്റിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുരളീധരൻ

മുഖ്യമന്ത്രിയുടെ സി-ഡിറ്റ് വിഷയത്തിൽ ഇടപ്പെട്ട് എംപി വി. മുരളീധരൻ

By

Published : May 16, 2019, 3:14 PM IST

Updated : May 16, 2019, 4:37 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ടി'ന്‍റെ സി-ഡിറ്റ് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായി വി. മുരളീധരൻ. തീരുമാനത്തിന് പിന്നിൽ സി.പി.എം. നേതാക്കളാണ്. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്‍റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും വി. മുരളീധരൻ ആരോപിച്ചു.

സി-ഡിറ്റ് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് വി. മുരളീധരൻ എംപി

എല്ലാ ജോലികളും സ്വകാര്യകമ്പനിക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. സി-ഡിറ്റ് ചെയ്യുന്ന ഒരു ജോലിയും പുറത്ത് കരാർ നൽകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് ലംഘിക്കപ്പെടുകയാണ്. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തവർ സി-ഡിറ്റിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : May 16, 2019, 4:37 PM IST

ABOUT THE AUTHOR

...view details