തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനി ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ ഗവർണർ പി സദാശിവം കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോർട്ട് തേടി.
വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; ഗവർണർ റിപ്പോർട്ട് തേടി - university
കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ ഗവർണർ സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോർട്ട് തേടി.
സമരം കാരണം തുടർച്ചയായി ക്ലാസുകൾ മുടങ്ങിയ മനോവിഷമത്താലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർഥിനി പൊലീസിന് നേരത്തേ മൊഴി നൽകിയിരുന്നു. കോളജിൽ പഠനത്തേക്കാൾ മറ്റു കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും പെൺകുട്ടി വിശദമാക്കിയിരുന്നു. ആർക്കെതിരെയും പരാതി ഇല്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. അതേസമയം മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തിൽ സ്വമേധയാ കേസെടുത്തു.
കരഞ്ഞ് പറഞ്ഞിട്ടു പോലും ക്ലാസിൽ ഇരിക്കാന്‍ എസ്എഫ്ഐ പ്രവർത്തകർ സമ്മതിച്ചില്ലെന്നും സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയെന്നും പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
പരീക്ഷയുടെ തലേ ദിവസം നേരത്തേ വീട്ടിൽ പോകാനും അവർ സമ്മതിച്ചിരുന്നില്ലെന്നും കുറിപ്പിൽ പെൺകുട്ടി വിശദമാക്കിയിരുന്നു.