തിരുവനന്തപുരം: വോട്ടെണ്ണലിന്‍റെ ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം.
ഫയൽ
ഇടതു കോട്ടകളിലും യുഡിഎഫിന് വൻ ലീഡ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പാലക്കാട് വികെ ശ്രീകണ്ഠനും തുടക്കം മുതല്‍ വൻ ലീഡ് നിലനിർത്തി. ഒരു ഘട്ടത്തില്‍ 20 സീറ്റുകളിലും യുഡിഎഫ് മുന്നിലെത്തിയിരുന്നു. എല്‍ഡിഎഫിന് വൻ തിരിച്ചടിയായി മലബാറിലും യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് നേടി. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികൾ മിക്കപ്പോഴും മൂന്നാമതായി.