ഇടതുപക്ഷം പാർലമെന്‍റിൽ പോകുന്നതെന്തിനെന്ന് ചോദിക്കുന്നവർ ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തെ ചരിതം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം പാർലമെന്‍റിൽ പോകുന്നതെന്തിനെന്ന് ചോദിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ മറുപടി
രാജ്യത്ത് എന്തൊക്കെയാണോ നടക്കാൻ പാടില്ലാത്തത് അതെല്ലാം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടന്നെന്ന് പിണറായി വിജയൻ
രാജ്യത്ത് എന്തൊക്കെയാണോ നടക്കാൻ പാടില്ലാത്തത് അതെല്ലാം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നടന്നു. സർവ്വ മേഖലയെയും മോദി സർക്കാർ തകർത്തു തരിപ്പണമാക്കി. വലിയ ശക്തി അല്ലെങ്കിലും രാജ്യം നേരിട്ട എല്ലാ പ്രശ്നങ്ങളിലും ശക്തമായി ഇടതുപക്ഷം ഇടപെട്ടിട്ടുണ്ട്. ഇടതുപക്ഷം പാർലമെന്‍റിൽ പോകുന്നതെന്തിനെന്ന് ചോദിക്കുന്നവരുണ്ട്. അത്തരക്കാർ ഒന്നാം യുപിഎ സർക്കാരിന്‍റെ ചരിത്രം പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് ബിജെപി യിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇടതുപക്ഷം സ്ഥാനാർഥികളെ നിശ്ചയിച്ച് രംഗത്തിറങ്ങിയിട്ടും യുഡിഎഫ് സ്ഥാനാർഥികളെ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയിൽ ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരിഹസിച്ചു