ഒളിക്യാമറ വിവാദം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്നുണ്ടാകും - ടിക്കാറാം മീണ
ഇത് സംബന്ധിച്ച് ജില്ലാ കളക്ടറോടും ഡിജിപിയോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ഉള്‍പ്പെട്ട ഒളിക്യാമറ വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്നുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറോടും ഡിജിപിയോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ടെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ എം.കെ രാഘവന് ഉടന്‍ തന്നെ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യ തരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. മുസ്ലിം ലീഗിന് എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം കടുത്ത തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ടിക്കാറാം മീണ. ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും ഒഴിവാക്കണം. ഇത് സംബന്ധിച്ച പരാതിയൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.