കേരളം

kerala

ETV Bharat / state

യുവതികൾ ജയിൽ ചാടിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ് - വനിതാ ജയിൽ

മതിലിനോട് ചേർന്നുള്ള മരങ്ങൾ വഴിയാണ് വിചാരണത്തടവുകാർ രക്ഷപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം

യുവതികൾ ജയിൽചാടിയ സംഭവം : അന്വേഷണം ഊർജിതമാക്കി പൊലീസ്

By

Published : Jun 26, 2019, 12:08 PM IST

തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് യുവതികൾ തടവുചാടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജയിൽ വളപ്പിൽ കൃഷിയുടെ ഭാഗമായി നട്ടു പിടിപ്പിച്ച മരങ്ങൾ വഴിയാണ് വിചാരണത്തടവുകാർ രക്ഷപ്പെട്ടത് എന്നാണ് അന്വേഷണസംഘം കരുതുന്നത്. മതിലിനോട് ചേർന്നുള്ള മുരിങ്ങമരത്തിൽ കയറി 15 അടിയിലേറെ ഉയരമുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം. മതിലിനോട് ചേർന്ന് മരങ്ങൾ വച്ചുപിടിപ്പിച്ചത് വലിയ സുരക്ഷാ വീഴ്ച്ചയാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ ആർ പ്രതാപൻ നായർക്കാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല

ABOUT THE AUTHOR

...view details